ജീസസ് യൂത്ത് ദുബായ്
കേരളത്തില്‍ ആരംഭിച്ച ജീസസ് യൂത്തെന്ന മുന്നേറ്റം സാവധാനം ഇന്ത്യയക്കു വെളിയിലേക്കും പടരുവാന്‍ തുടങ്ങി. ദൈവസ്നേഹത്തിന്റെ അഗ്നിജ്വാലകളുമായി അറേബ്യന്‍ നാടുകളിലേക്കു ജോലിക്കായി ചേക്കേറിയ യുവജനങ്ങളിലൂടെയാണ് ഇത് സംഭവിച്ചത്. അങ്ങനെ ആദ്യമായി ദുബായില്‍ ജീസസ് യൂത്ത് ഒരുമിച്ചുകൂടി. 1995 മാര്‍ച്ച് 23- ആം തിയതി ഇരുപത്തിമൂന്നുപേരുമായി ദുബായ് സെന്റെ മേരീസ് കത്തോലിക്കാ ദേവാലയത്തിന്റെ പള്ളിമുറിയില്‍ ജീസസ് യൂത്ത് പ്രാര്‍ത്ഥനാഗ്രൂപ്പ് ആരംഭിച്ചു.
നീണ്ട ഇരുപത്തിയോന്ന്‍ വര്‍ഷത്തെ ദൈവപരിപാലനയിലേക്കു ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാകും, ദൈവം എത്രമാത്രം സ്നേഹത്തോടെയും കരുതലോടെയുമാണ് ഈ മുന്നേറ്റത്തെ വളര്‍ത്തിയതെന്ന്‍. പ്രഗത്ഭാമതികളായ അനേകം വൈദീകരിലൂടെയും ജീസസ് യൂത്ത് നേതൃത്വങ്ങളിലൂടെയും ഈ മുന്നേറ്റം കടന്നുപോയി. എല്ലാവരെയും നന്ദിയോടെ ദൈവതിരുമുന്പില്‍ ഈ നിമിഷം സമര്‍പ്പിക്കുന്നു .
ജീസസ് യൂത്ത് മലയാളം വിഭാഗത്തില്‍ ഏകദേശം മുന്നുറിനുമുകളില്‍ യുവതിയുവാക്കള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ആദ്യവെള്ളിയാഴിച്ചകളിലോഴികെ എല്ലാ വെള്ളിയാഴ്ച്ചകളിലും മലയാളം ദിവ്യബലികഴിഞ്ഞ് ദേവാലയപരിസരത്തു തന്നെ സൗകര്യപ്രദമായി ഒരു മുറിയില്‍ ഒത്തുചേരുന്നു. പ്രാര്‍ത്ഥനകളും, സംഗീതവും, വചനം പങ്കുവെക്കുന്നു. വിവിധ മിനിസ്ട്രികളിലായി പ്രവര്‍ത്തിച്ചുകൊണ്ട് തങ്ങള്‍ക്കു കിട്ടിയ ദൈവസ്നേഹത്തിന്റെ് തലന്തുകളെ മറ്റുള്ളവരിലേക്കും എത്തിക്കാന്‍ ശ്രമിക്കുന്നു.
വചനം ഇപ്രകാരം പറയുന്നു "എങ്കിലും നിന്റെ യൗവനത്തില്‍ നിന്നോട് ചെയ്ത ഉടമ്പടി ഞാന്‍ ഓര്‍മ്മിക്കും . നീയുമായി ശാശ്വതമായ ഒരു ഉടമ്പടി സ്ഥാപിക്കുകയും ചെയ്യും" (എസെക്കിയേല്‍ 16:60).
അതെ പ്രിയപ്പെട്ടവരെ യൗവനത്തില്‍ തന്നെ ഈശോയോടുമായി ഒരു ഉടമ്പടിയിലെത്താന്‍ നിങ്ങളെയെല്ലവരേയും സ്നേഹത്തോടെ ഈ മുന്നേറ്റത്തിലേക്കു സ്വാഗതം ചെയ്യുന്നു.
- Group Time : After 2.00 PM Malayalam Mass
- Day : Every Friday (Except First Friday)
- Location : St. Mary's Church Dubai
- Area : Room No 6